ബെംഗളൂരു: ഭാഷാ പഠനത്തിലൂടെ സാംസ്‌കാരിക വിനിമയം സാധ്യമാക്കാനുള്ള ബൃഹത് പദ്ധതിയുമായി മലയാള മിഷന്‍ കര്‍ണാടക ജനറല്‍ കൗണ്‍സില്‍. ബെംഗളൂരുവിലടക്കമുള്ള സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളില്‍ കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ കന്നഡ ഭാഷാ പഠനക്ലാസുകള്‍ ആരംഭിക്കുന്നു. ഉപജീവനത്തിനായി കര്‍ണാടകയിലേക്ക് എത്തുന്ന നിരവധി മലയാളികളെ കന്നഡ ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും പ്രാപ്തമാക്കുന്ന തരത്തില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ക്ലാസുകളാണ് ആരംഭിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് 1.30 ന് വികാസ സൗധ ഹാളില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി. ഖാദര്‍ നിര്‍വഹിക്കും. ന്യൂനപക്ഷ ക്ഷേമ, കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ എസ് തങ്ങടഗി ചടങ്ങില്‍ മുഖ്യാതിഥിയാകും. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ പുരുഷോത്തമ ബിളിമളെ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളി സംസാരിക്കും. ബെംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
മൂന്നു മാസം നീളുന്ന ലഘു പാഠ്യപദ്ധതി കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് രൂപപെടുത്തിയിരിക്കുന്നത്. 35 ല്‍ കുറയാത്ത പഠിതാക്കളും 3 കോര്‍ഡിനേറ്റര്‍മാരും, പഠന കേന്ദ്രവുമുള്ള സംഘടനകള്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്. ജോലിക്കും പഠനത്തിനുമായി സംസ്ഥാനത്ത് എത്തുന്ന മലയാളികളെ കന്നഡ അറിയാവുന്നവരായി മാറ്റുകയാണ് ലക്ഷ്യമെന്നും പദ്ധതിയുടെ വിജയത്തിനായി മലയാളി സംഘടനകളുടെ സഹകരണം അഭ്യര്‍ഥിക്കുന്നതായും ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9739200919, 9379913940
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission is implementing Kannada language learning project with Support of Karnataka Government,
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…
തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…
ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…
കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…