തിരുവനന്തപുരം: കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. കേരളം ഒന്നിനും പിറകിലല്ലെന്ന് ഗവർണർ പറഞ്ഞു. മോദിയുടെ ആശയമാണ് വികസിത് ഭാരതം. വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. കേരളം ഒന്നിനും പുറകിലല്ല. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എൻ്റെ സംസ്ഥാനത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളതെന്നും ഗവർണർ അഭിമാനത്തോടെ പറഞ്ഞു. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണ്. മലയാളികൾ സിംഹങ്ങളാണ്. ഒരുപാട് മുന്നേറിയവരാണ്. ഇനിയും മുന്നേറാനുള്ള യാത്രയെക്കുറിച്ച് ഒന്നിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസംഗം ഒഴിവാക്കിയായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം. മുഖ്യമന്ത്രിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഗവർണർ മടങ്ങിയത്.
76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. മന്ത്രിമാരായ ജിആർ അനിൽ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എഎ റഹീം തുടങ്ങിയ ജനപ്രതിനിധികളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ കരസേനയുടെ കമാൻഡർ മേജർ ജെ അജന്തറാണ് പരേഡ് നയിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. സെൻട്രൽ സ്റ്റേഡിയത്തിന് പുറമേ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കർണാടക സ്റ്റേറ്റ് റിസർവ് പോലീസും പരേഡിൽ അണിനിരന്നു.
<BR>
TAGS : REPUBLIC DAY-2025 | KERALA GOVERNOR
SUMMARY : Governor Rajendra Vishwanath Arlekar praised Kerala and the Chief Minister
ഡൽഹി: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനില്‍ നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം…
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമാവുകയാണ്. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക (AQI) 278 ആയി.…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…