ബെംഗളൂരു : ബെംഗളൂരു നെലമംഗലയിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ചു. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചതാണെന്നാണ് വിവരം.
മൃതദേഹം കേരളസമാജം നെലമംഗല, മലയാളം മിഷൻ ഹെൽപ്പ് ഡെസ്ക്, ഹാർട്ട് ബീറ്റ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അമ്മ: ജിഷ ലിജോയ്. സഹോദരി: അലീന ട്രീസ ജോസഫ്.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…
പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന്…