തമിഴ്നാട്ടിലെ മധുക്കര സേലം- കൊച്ചി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് മലയാളികളെ ആക്രമിച്ച സൈനികനടക്കം നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, മല്ലേപ്പിള്ളി സ്വദേശി അജയകുമാര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിഷ്ണു മദ്രാജ് റജിമെന്റിലെ സൈനികനാണ്. വിഷ്ണു ജോലി ചെയ്തിരുന്നത് ഉത്തര്‍പ്രദേശില്‍. കഴിഞ്ഞ നാലിനാണ് അവധിക്കെത്തിയത്.
മൂന്നു കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചുതകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായത്. ബെംഗളൂരുവില്‍നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങി മടങ്ങുന്ന വഴിയാണ് ആക്രമണം.
റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കാറില്‍ കുഴല്‍പ്പണമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു. തുടർന്ന് ചെക്ക് പോസ്റ്റിലും മധുക്കര പോലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകുകയായിരുന്നു.
അക്രമണ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട് കഴിഞ്ഞദിവസം പാലക്കാടുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ട് കാറുകളും പിടിച്ചെടുത്തു. മറ്റുപ്രതികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : HIGHWAY ROBBERY | TAMILNADU | LATEST NEWS
SUMMARY : Malayali passengers attacked and robbed; Four people, including a soldier, were arrested
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…