Categories: KARNATAKATOP NEWS

മലയാളി യുവതി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു; ഭര്‍ത്താവിന് പരുക്ക്

ബെംഗളൂരു മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു മാനന്തവാടി ശാന്തിനഗറിലെ റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെയും റീനയുടെയും മകള്‍ അലീഷ (35) ആണ് മരിച്ചത്.

മാനന്തവാടിയില്‍ എബിസിഡി എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷയും ഭര്‍ത്താവ് ജോബിനും. നൃത്ത പരിപാടിക്കായി പോകവെ ഇവര്‍ സഞ്ചരിച്ച കാര്‍ മൈസൂരുവിൽ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അലീഷയെ ആദ്യം മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. പരുക്കേറ്റ ജോബിന്‍ ചികിത്സയിലാണ്.

അലീഷ. ടി.വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. എലൈന എഡ്വിഗ ജോബിന്‍ ഏക മകളാണ്.
<br>
TAGS : ACCIDENT
SUMMARY : Malayali woman dies in car accident in Mysuru; husband injured

 

Savre Digital

Recent Posts

ഓപ്പറേഷൻ നുംഖോർ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, ഇഡിയും കസ്റ്റംസും സംയുക്ത അന്വേഷണത്തിന്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…

41 minutes ago

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തുടരും

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…

51 minutes ago

പ്രായപരിധിയില്‍ ഇളവ്, ഡി രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…

56 minutes ago

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…

2 hours ago

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…

2 hours ago

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹഭാഗം കണ്ടെത്തി

ബെംഗളൂരു: ബന്ദിപ്പുർ കടുവസങ്കേതത്തിൽ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികന്റെ മൃതദേഹം കണ്ടെത്തി മൈസൂരുവിലെ എച്ച്ഡി കോട്ടെ താലൂക്കിലെ മലദധാടി സ്വദേശി…

2 hours ago