ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങ് ചെയ്യുന്നതിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ഡൽഹി ഗുരുഗ്രാമിലാണ് ആകാശ് താമസിച്ചിരുന്നത്.
സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഡൽഹി മലയാളി അസ്സോസിയേഷന്‍ ജനസംസ്‌കൃതി കത്തു നല്‍കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഉത്താരാഖണ്ഡ് സര്‍ക്കരിനോട് ആവശ്യപ്പെടണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ആകാശിനായുള്ള തിരച്ചില്‍ വേഗത്തിലാക്കാന്‍ കൊടിക്കുന്നില്‍ സുരേഷ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്ത് നല്‍കി. രക്ഷപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആക്ഷേപത്തിനിടെ എന്‍ ഡി ആര്‍ എഫ് അടക്കമുള്ള ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്. ആകാശ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോള്‍ ഇന്ന് രാവിലെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
എസ് ഡി ആര്‍ എഫിന്റെയും പോലീസിന്റെയും സംയുക്ത നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. വൈകിട്ടോടുകൂടി രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്നും നാളെ പുനരാരംഭിക്കുമെന്നുമാണ് എസ് ഡി ആര്‍ എഫ് വിശദീകരണം.
<br>
TAGS : MAN MISSING | UTTARAKHAND
SUMMARY: A Malayali youth has gone missing in Rishikesh
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…