ബെംഗളൂരു: മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്ത്മംഗലം എ.എം.എല്‍.പി സ്കൂളിന് സമീപം കരുവാത്ത് അലിയുടെ മകൻ മുഹമ്മദ് സുഹൈൽ (25) ആണ് മരിച്ചത്. യെലഹങ്കയില്‍ ശനിയാഴ്ച രാത്രി ഏട്ടരയോടെ സുഹൈൽ സഞ്ചരിച്ച ബൈക്ക് റോഡില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എഐകെഎംസിസി ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാനത്ത്മംഗലം ജുമാ മസ്ജിദിൽ നടക്കും.
ബെംഗളൂരു വിമാനത്താവളത്തില്‍ സ്വകാര്യ വിമാന കമ്പനിയിൽ ജീവനക്കാരനായിരുന്നു. മാതാവ് : കാപ്പുങ്ങൽ സലീന. സഹോദരങ്ങൾ : മുഹമ്മദ് ഷാഹിൽ, ഷിഫ്‌ല.
<BR>
TAGS : ACCIDENT | BENGALURU
SUMMARY : Malayali youth died in a bike accident in Bengaluru
ബെംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) പുതിയ മാനേജിംഗ് ഡയറക്ടറായി. ഡോ ജെ. രവിശങ്കര്‍ ഐഎഎസിനെ നിയമിച്ചു. 2001…
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ…
പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ച 32കാരന് പൂന വൈറോളജി…
തിരുവനന്തപുരം: 9 കാരറ്റ് സ്വർണ്ണം കൂടി ഹാള്‍മാർക്കിങ്ങിന്റെ പരിധിയിലേക്ക്. നിലവിലുള്ള 24, 23, 22, 20, 18, 14 കാരറ്റുകള്‍ക്ക്…
കൊല്ലം: ആയൂരില്‍ ടെക്‌സ്റ്റെെല്‍സ് ഉടമയെയും മാനേജരെയും കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി,…
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ…