മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളുരുവിൽ ബൈക്കപകടത്തിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്ത്മംഗലം എ.എം.എല്‍.പി സ്കൂളിന് സമീപം കരുവാത്ത് അലിയുടെ മകൻ മുഹമ്മദ് സുഹൈൽ (25) ആണ് മരിച്ചത്. യെലഹങ്കയില്‍ ശനിയാഴ്ച രാത്രി ഏട്ടരയോടെ സുഹൈൽ സഞ്ചരിച്ച ബൈക്ക് റോഡില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എഐകെഎംസിസി ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാനത്ത്മംഗലം ജുമാ മസ്ജിദിൽ നടക്കും.

ബെംഗളൂരു വിമാനത്താവളത്തില്‍ സ്വകാര്യ വിമാന കമ്പനിയിൽ ജീവനക്കാരനായിരുന്നു. മാതാവ് : കാപ്പുങ്ങൽ സലീന. സഹോദരങ്ങൾ : മുഹമ്മദ് ഷാഹിൽ, ഷിഫ്‌ല.
<BR>
TAGS : ACCIDENT | BENGALURU
SUMMARY : Malayali youth died in a bike accident in Bengaluru

Savre Digital

Recent Posts

വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം:  വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ എട്ട്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസുകളിലാണ് 15 മിനിറ്റ്‌ മുമ്പുവരെ…

3 hours ago

തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക…

3 hours ago

ഉമ്മൻചാണ്ടി അനുസ്മരണം

ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്  പ്രവാസി കോണ്‍ഗ്രസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ എമറാള്‍ഡ്…

3 hours ago

മഴ ശക്തം: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്,…

4 hours ago

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്  ഞായറാഴ്ച രാവിലെ 10.45 മുതല്‍ …

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര അയ്യപ്പൻ ക്ഷേത്രത്തിന് സമീപം സൗമ്യ…

4 hours ago