ബെംഗളൂരു∙ മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു. കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ബെംഗളൂരു മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഷബിൻ രമേഷ് കമ്പനി വക വിനോദ യാത്രയ്ക്കിടെ ബെംഗളൂരു അനേക്കലിലെ റിസോർട്ടിലെ സ്വിമിങ് പൂളിൽ മുങ്ങിമരിക്കുകയായിരുന്നു.
ഭാര്യ: ശിൽപ (അഴിയൂർ). മകൾ: നിഹാരിക. അച്ഛൻ: രമേഷ് ബാബു. അമ്മ: റീന. സഹോദരങ്ങൾ: ബേബി അനസ്സ് (ചെന്നൈ), റിബിൻ രമേഷ് (എൻജിനീയർ, ജിപിഎസ് റിന്യുവൽസ്, ബെംഗളൂരു).
മൃതദേഹം സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
<BR>
TAGS : DROWNED TO DEATH | MALAYALI
SUMMARY : A Malayali youth drowned in Bengaluru
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…