ബെംഗളൂരു: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാല് മലയാളികൾ അറസ്റ്റിൽ. ദീപക് ആർ ചന്ദ്ര (37), പ്രമോദ എഎസ് (42), അനന്തകൃഷ്ണ (23) ആദർശ് (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും സിബിഐയുടെ വ്യാജ സീൽ, ഐഡി കാർഡുകൾ എന്നിവ സോളദേവനഹള്ളി പോലീസ് പിടിച്ചെടുത്തു.
മലയാളി വിദ്യാർഥികൾ താമസിച്ചിരുന്ന പിജി, ഹോസ്റ്റലുകൾ, വാടക വീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ആചാര്യ കോളേജിൽ പഠിക്കുന്ന കൊല്ലം സ്വദേശികളായ അമൽ ഷെരീഫ്, അജൻ, അൽത്താഫ്, സിബിൻ, ഹർഷദ്, പത്തനംതിട്ട സ്വദേശി ബെൻലി എന്നിവർ നൽകിയ പരാതിയിലാണ് ഇവർ അറസ്റ്റിലായിട്ടുള്ളത്. അടുത്തിടെ സംഘത്തിന്റെ കെണിയിൽ അഞ്ച് പേരും വീണിരുന്നു.
സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ സംഘം വിദ്യാർഥികൾ താമസിക്കുന്ന മുറിക്കുള്ളിൽ ലഹരിമരുന്നുണ്ടെന്നു പറയുകയും കേസെടുക്കാതിരിക്കാൻ മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. സംഘം ആക്രമണത്തിനും മുതിർന്നതായി വിദ്യാർഥികൾ പരാതിയിൽ പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ 90,000 രൂപ ഗൂഗിൾ പേവഴി കൈമാറി.
പിന്നീട് ബാക്കി പണം നൽകണമെന്നുപറഞ്ഞാണ് ഇവർ മടങ്ങിയത്. എന്നാൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യാർഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. ഒരു എയർ പിസ്റ്റൾ, കൈവിലങ്ങുകൾ, ഒരു ലാത്തി, മൂന്ന് വ്യാജ ഐഡി കാർഡുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ രണ്ട് കാറുകളും ഇവരുടെ പക്കൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…
പത്തനംതിട്ട: ഓമല്ലൂർ മാത്തൂരില്‍ അച്ചൻകോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പട്ടൂർ ചരുവില്‍ വീട്ടില്‍ ഗോപകുമാറിന്റെ മകൻ അശ്വിൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും…