ബെംഗളൂരു: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ നാല് മലയാളികൾ അറസ്റ്റിൽ. ദീപക് ആർ ചന്ദ്ര (37), പ്രമോദ എഎസ് (42), അനന്തകൃഷ്ണ (23) ആദർശ് (22) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും സിബിഐയുടെ വ്യാജ സീൽ, ഐഡി കാർഡുകൾ എന്നിവ സോളദേവനഹള്ളി പോലീസ് പിടിച്ചെടുത്തു.
മലയാളി വിദ്യാർഥികൾ താമസിച്ചിരുന്ന പിജി, ഹോസ്റ്റലുകൾ, വാടക വീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ആചാര്യ കോളേജിൽ പഠിക്കുന്ന കൊല്ലം സ്വദേശികളായ അമൽ ഷെരീഫ്, അജൻ, അൽത്താഫ്, സിബിൻ, ഹർഷദ്, പത്തനംതിട്ട സ്വദേശി ബെൻലി എന്നിവർ നൽകിയ പരാതിയിലാണ് ഇവർ അറസ്റ്റിലായിട്ടുള്ളത്. അടുത്തിടെ സംഘത്തിന്റെ കെണിയിൽ അഞ്ച് പേരും വീണിരുന്നു.
സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞെത്തിയ സംഘം വിദ്യാർഥികൾ താമസിക്കുന്ന മുറിക്കുള്ളിൽ ലഹരിമരുന്നുണ്ടെന്നു പറയുകയും കേസെടുക്കാതിരിക്കാൻ മൂന്നുലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. സംഘം ആക്രമണത്തിനും മുതിർന്നതായി വിദ്യാർഥികൾ പരാതിയിൽ പറഞ്ഞു. തുടർന്ന് വിദ്യാർഥികൾ 90,000 രൂപ ഗൂഗിൾ പേവഴി കൈമാറി.
പിന്നീട് ബാക്കി പണം നൽകണമെന്നുപറഞ്ഞാണ് ഇവർ മടങ്ങിയത്. എന്നാൽ പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യാർഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് 12 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. ഒരു എയർ പിസ്റ്റൾ, കൈവിലങ്ങുകൾ, ഒരു ലാത്തി, മൂന്ന് വ്യാജ ഐഡി കാർഡുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ രണ്ട് കാറുകളും ഇവരുടെ പക്കൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…
ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം മലയാള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള കഥകൾ സമർപ്പിക്കേണ്ട…
പാലക്കാട്: ഷൊർണൂരില്‍ തെരുവുനായ ആക്രമണം. സ്കൂള്‍ വിദ്യാർഥിക്ക് തെരുവുനായയുടെ കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ മുഹമ്മദ് സാജിത്, വഷിമ ദമ്പതികളുടെ…
ജയ്പൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ സൂപ്പര്‍സോണിക് യുദ്ധവിമാനമായ മിഗ്-21 ന്റെ ഔപചാരിക വിടവാങ്ങല്‍ രാജസ്ഥാനിലെ നാല്‍ എയര്‍ബേസില്‍ നിന്ന് ആരംഭിച്ചു. വ്യോമസേനാ…