മലയാളി വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പണം കവർന്നു; സഹപാഠി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിയെ മയക്കുമരുന്ന് കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. 22 കാരനായ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിൽ മുബാറക് എന്ന സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ബെംഗളൂരുവില്‍ നേരത്തെ പി.യു.സി വിദ്യാർഥികളായിരുന്നു. കഴിഞ്ഞ മാസം 26 നാണ് കേസിനാസ്പദമായ സംഭവം. പ്രതി മുബാറക്ക് സുഹൃത്തിനൊപ്പം വിദ്യാർഥിയെ സാമ്പിഗെ ഹള്ളിയിലെ ഒരു ഹോട്ടലിന് സമീപം എത്തിച്ച് 24500 രൂപ കവർന്നെന്നാണ് പരാതി. വിദ്യാർഥി ഇക്കാര്യം വീട്ടിലറിയിച്ചതിനെ തുടർന്ന് പിതാവ് ബെംഗളൂരുവിലേക്ക് എത്തുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. ഐപിസി സെക്ഷൻ 367, 384, 327 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Savre Digital

Recent Posts

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: മഹാരാഷ്ട്ര ​ഗവർണർ സി പി രാധാകൃഷ്ണൻ എൻ‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…

19 minutes ago

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…

26 minutes ago

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5 മണിക്ക് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ…

1 hour ago

ചിങ്ങം ഒന്ന്; കൈരളീ കലാസമിതി വനിതാ വിഭാഗം പുതുവത്സര പിറവി ആഘോഷിച്ചു

ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…

2 hours ago

റിട്ടയേര്‍ഡ് എസ്‌ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…

2 hours ago

‘വോട്ടർ അധികാർ’ യാത്രയ്ക്ക് തുടക്കമായി; ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ഗാന്ധി

സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…

2 hours ago