ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ എം.സി.എ വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മേമുണ്ട തടത്തിൽ മീത്തൽ (കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകനും യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥിയുമായ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.
വ്യാഴാഴ്ച രാവിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.
പിതാവ് പുരുഷോത്തമൻ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും മാതാവ് പ്രീത മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ റിട്ട. അധ്യാപികയുമാണ്. സഹോദരി: അനഘ. സഹോദരി ഭർത്താവ്: അഖിൽ വയനാട്. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ നടക്കും.
<BR>
TAGS : MALAYALI STUDENT, HEART ATTACK,
SUMMARY : Malayali student dies of heart attack in Bengaluru
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും…
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…
ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി…
വാഷിംഗ്ടൺ: സ്‌പേസ് എക്സിന്റെ ക്രൂ 10 ഡ്രാഗൺ പേടകദൗത്യം വിജയകരം. നാലംഗ ബഹിരാകാശ സഞ്ചാരികൾ അഞ്ച് മാസത്തെ അന്താരാഷ്ട്ര ബഹിരാകാശ…