ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ചതിന് പിന്നാലെ ഒരാൾ മരിച്ചു. കുട്ടികള്‍ അടക്കം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസുരുവില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കെ. സലുണ്ടി ഗ്രാമത്തിലാണ് സംഭവം. കനകരാജ് എന്ന 24 കാരനാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് കനകരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദ്ദിലും വയറുവേദനയും അടക്കമുള്ള ലക്ഷണങ്ങളോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് കനകരാജ് മരിച്ചത്. നിരവധിപ്പേരാണ് സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്.
ആശുപത്രിയിലുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും മറ്റ് വകുപ്പുകളോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദമാക്കി. ജലം മലിനമായതിന്റെ കാരണം കണ്ടെത്താനും പരിഹാരം കാണാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…