ബെംഗളൂരു: മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വിജയപുര ഹാരപ്പനഹള്ളി താലൂക്കിലെ ടി.തുംബിഗെരെ ഗ്രാമത്തിലാണ് സംഭവം. സുരേഷ് (30), മഹന്തേഷ് (45), ഗൗരമ്മ (60), ഹനുമന്തപ്പ (38), എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് എന്നിവരാണ് മരിച്ചത്. ഛർദ്ദി, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങളോടെ 50-ലധികം ഗ്രാമവാസികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 15 ദിവസമായി ഗ്രാമത്തിൽ മലിനമായ വെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. ഇതേതുടർന്ന് ഗ്രാമവാസികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അധികൃതരോട് പരാതിപ്പെട്ടിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. നിലവിൽ പത്തിലധികം പേരുടെ നില അതീവഗുരുതരമാണ്.
ഗ്രാമത്തിലേക്ക് വിതരണം ചെയ്ത ജലം പരിശോധിച്ചതായും, ഇത് ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതായും ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. വിജയനഗര ജില്ലാ പഞ്ചായത്തിലെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെയും ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
TAGS: KARNATAKA | DEATH
SUMMARY: Five dead, including infant, due to suspected contaminated water consumption
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…