Categories: KARNATAKATOP NEWS

മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മഴക്കെടുതിയിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. 1.2ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുക. ഇതോടൊപ്പം സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടുകളും ദുരിതബാധിതർക്ക് നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ചിക്കമഗളുരുവിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാന സർക്കാർ വിവേചനം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാര തുക ഗഡുക്കളായി നൽകില്ലെന്നും ഒറ്റത്തവണ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇത്തവണ കനത്ത മഴയാണ് പലയിടങ്ങളിലും പെയ്തത്. സംസ്ഥാനത്തുടനീളമുള്ള നാശനഷ്ടത്തിന്റെ കണക്ക് ഔദ്യോഗികമായി വിലയിരുത്തിയിട്ടില്ല. ഇതിനായി പ്രത്യേക സർവേ നടത്തും. ഇതിന് ശേഷം കേന്ദ്രത്തിൽ നിന്നും സഹായം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | RAIN UPDATES
SUMMARY: Rs 1.2 lakh compensation to those who houses were completely damaged in rain: K’taka CM

Savre Digital

Recent Posts

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം 28 ന്

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…

2 seconds ago

‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…

8 minutes ago

തൃശൂരില്‍ യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38)​ ആണ് മരിച്ചത്. വീട്ടിലെ…

40 minutes ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഡിസംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

50 minutes ago

ശൈത്യ തരംഗം; കടുത്ത തണുപ്പിന് സാധ്യത, കര്‍ണാടകയിലെ 4 ജില്ലകളിൽ യെലോ അലർട്ട്

ബെംഗളുരു: വടക്കൻ കർണാടകയില്‍ കടുത്ത തണുപ്പിന് സാധ്യതയുള്ളതിനാൽ ഈ മസം 23 വരെ മേഖലയിലെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില…

1 hour ago

ചിത്രകാരന്‍ ടി കെ സണ്ണി അന്തരിച്ചു

ബെംഗളൂരു: ചിത്രകാരനും നടനും ഗായകനുമായിരുന്ന ടി കെ സണ്ണി (69) ബെംഗളൂരുവിൽ അന്തരിച്ചു. തൃശ്ശൂർ അഞ്ചങ്ങാടി സ്വദേശിയാണ്. ബെംഗളൂരു സർജാപ്പുര…

3 hours ago