ബെംഗളൂരു: മഴക്കെടുതിയിൽ കർണാടകയിൽ ഈ വർഷം ഇതുവരെ 58 പേർ മരിച്ചതായി റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഇത്തവണ സാധാരണയിലും കവിഞ്ഞ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 80,000 ഹെക്ടറിൽ വിളനാശവും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടക്കൻ ഉൾപ്രദേശങ്ങളിൽ ശരാശരി 260 മില്ലീമീറ്ററാണ് കാലവർഷത്തിൽ പതിവായി മഴ ലഭിക്കുന്നത്. എന്നാൽ ഈ വർഷം 322 മില്ലീമീറ്ററാണ് ലഭിച്ചത്. ഇത് സാധാരണയേക്കാൾ 24 ശതമാനം കൂടുതലാണ്. മലനാട് മേഖലയിൽ സാധാരണയായി 1,127 മില്ലീമീറ്ററാണ് മഴ ലഭിക്കുന്നത്. എന്നാൽ ഈ വർഷം 1,361 മില്ലീമീറ്ററാണ് ലഭിച്ചത്. സാധാരണയേക്കാൾ 21 ശതമാനം കൂടുതലാണ് എസ് കണക്ക്. തീരദേശ മേഖലയിൽ ഇതുവരെ 2,299 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം 2,947 മില്ലിമീറ്റർ മഴ ലഭിച്ചു. സംസ്ഥാനത്ത് ശരാശരി 553 മില്ലിമീറ്റർ മഴയാണ് (സാധാരണയായി) ലഭിച്ചതെങ്കിൽ ഈ വർഷം 699 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് 26 ശതമാനം കൂടുതലാണെന്ന് മന്ത്രി പറഞ്ഞു.
കാലവർഷം ഒന്നര മാസം കൂടി തുടരുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കർണാടക-മഹാരാഷ്ട്ര അതിർത്തിയും കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആളുകളെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | RAIN UPDATES
SUMMARY: 58 dead, 80,000 hectares crop damage in K’taka so far: Min. Krishna Byre Gowda
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…
ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…