തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അറിയിപ്പിൽ മാറ്റം. നേരത്തെ 8 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇപ്പോൾ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പിൽ മാറ്റം വരുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്.
വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകുന്നു. തുടര്‍ന്നു നാളെ രാവിലെയോടെ ചുഴലിക്കാറ്റ് തീവ്ര ന്യുനമര്‍ദമായി ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു. തെക്കന്‍ ഒഡിഷക്കും തെക്കന്‍ ഛത്തീസ്ഗഡിനും മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ഛത്തീസ്ഗഡ് വിദര്‍ഭയ്ക്ക് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ധമായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇതിന്റെ സ്വാധീന ഫലമായി അടുത്ത ഏഴു ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ നിലനില്‍ക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുന്നു.അതേ സമയം സെപ്തംബര്‍ മാസത്തില്‍ കേരളത്തില്‍ പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
യെല്ലോ അലർട്ട്
01/09/2024 : പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03 /09/2024 : ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
04/09/2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
<br>
TAGS : RAIN UPDATES | KERALA
SUMMARY : Change in rain forecast again; Yellow alert in more districts
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില ഇന്ന് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വിലയില്‍ 20 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില…
തൃശൂർ: ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ…
ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കെപിസിസി അധ്യക്ഷ പദവിയില്‍ അഞ്ചു വര്‍ഷം…
ബെലെം : ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ സിഒപി30 കാലാവസ്ഥാ ഉച്ചകോടിയുടെ പ്രധാന വേദിയിൽ തീപിടിത്തം. വേദിയിൽ നിന്ന് പ്രതിനിധികളെ ഒഴിപ്പിച്ചു.…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് വൈകിട്ട് 3ന് അവസാനിക്കും.നിർദ്ദിഷ്ട യോഗ്യതയുള്ള സ്ഥാനാർത്ഥികൾ…
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…