Categories: KERALATOP NEWS

മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) അവധിയായിരിക്കുമെന്നും മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും എറണാകുളം കലക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, കാസറഗോഡ്, തൃശൂർ, മലപ്പുറം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ നാളെ അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ആറായി.
<BR>
TAGS : HEAVY RAIN | KERALA NEWS
SUMMARY :  Heavy rain:  Educational institutions in Ernakulam district will also have a holiday tomorrow

Savre Digital

Recent Posts

വ്യോമസേന പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…

11 minutes ago

ബിഹാറിലെ എറ്റവും പ്രായം കുറഞ്ഞ എംഎല്‍എ; ഗായിക മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്

പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…

34 minutes ago

ശിവപ്രിയയുടെ മരണം അണുബാധ മൂലം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിവരങ്ങള്‍ പുറത്ത്.…

2 hours ago

‘വൃക്ഷങ്ങളുടെ മാതാവ്’ പത്മശ്രീ സാലുമരദ തിമ്മക്ക വിടവാങ്ങി, അന്ത്യം 114-ാം വയസിൽ

ബെംഗളൂരു: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു. 114-ാം വയസായിരുന്നു.  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ…

3 hours ago

സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി…

3 hours ago

വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 11 സീറ്റില്‍ സിപിഎം മത്സരിക്കും

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…

4 hours ago