മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ടി.എം. തോമസ് ഐസകിനെതിരായ ഇ.ഡിയുടെ അപ്പീലിൽ കോടതിയുടെ അടിയന്തര ഇടപെടലില്ല. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ വാദം കേൾക്കൂവെന്ന് ഹൈക്കോടതി അറിയിച്ചു. കേസിൽ അടിയന്തരവാദം കേൾക്കണമെന്ന ഇ.ഡിയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി.
തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പിനു ശേഷം മാത്രം ചോദ്യം ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡി നൽകിയ അപ്പീൽ പരിഗണിക്കേണ്ട അടിയന്തര സാഹചര്യമെന്തെന്ന് കോടതി ചോദ്യമുന്നയിച്ചു. ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് അറിയാനാണ് അന്വേഷണമെന്ന് ഇ.ഡി പറഞ്ഞു.
ശ്വാസം വിടാൻ ഉള്ള സമയം പോലും നൽകാതെ ഇ.ഡി തുടർച്ചയായി സമൻസുകൾ അയക്കുന്നുവെന്ന് തോമസ് ഐസക് കോടതിയെ അറിയിച്ചു.പത്ത് ദിവസമല്ലേ തിരഞ്ഞെടുപ്പിനുള്ളു എന്താണ് ഇത്ര തിരക്കെന്ന് ഇ.ഡിയോട് കോടതി ചോദിച്ചു. സ്ഥാനാർഥിയായ ഐസക്കിനെ ഈ സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും. കേസിൽ ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതകൾ വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
The post മസാലബോണ്ട് കേസ്: ഇ.ഡിക്ക് തിരിച്ചടി, തിരഞ്ഞെടുപ്പിന് ശേഷം വാദം കേൾക്കാമെന്ന് കോടതി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…