കൊച്ചി: മുൻ മന്ത്രി തോമസ് ഐസക് ഉള്‍പ്പെട്ട മസാല ബോണ്ട് കേസില്‍ ഇ.ഡിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. തോമസ് ഐസകിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തിരഞ്ഞെടുപ്പ് കഴിയും വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ലോക്‌സഭാ ഇലക്ഷന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഹരജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇടക്കാല ഉത്തരവിന്റെ കാലാവധിയും കഴിഞ്ഞെന്ന് ഇ.ഡി ബോധിപ്പിച്ചെങ്കിലും കോടതി ഇടപെടാന്‍ തയ്യാറായില്ല. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ടെന്ന് രേഖകള്‍ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
താന്‍ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചതാണെന്നുമാണ് ഐസക്കിന്റെ നിലപാട്. കിഫ്ബി അധികാരപദവിയില്‍ ഇരുന്നത് മന്ത്രി എന്ന നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇ.ഡി വേട്ടയാടുന്നു എന്നാണ് ഐസക്കിന്റെയും സിപിഎമ്മിന്റെയും നിലപാട്.
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…
കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…
തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു…
അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…