തൃശൂര്‍: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു. ശേഷം എലിഫന്റ് ആംബലന്‍സിലേക്ക് കയറ്റി. ആനയെ കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്കാണ് മാറ്റുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തിയ ശേഷമാണ് വെടിവെച്ചത്. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് സ്ഥലത്തുള്ളത്.
ജനുവരി 24ന് കൊമ്പന് മയക്കുവെടി വെച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വെച്ച് കോടനാടുള്ള ആനക്കൂട്ടിലെത്തിച്ച് ചികിത്സ നല്‍കാനൊരുങ്ങുന്നത്. വെടിയേറ്റ് മയങ്ങിവീണ ആനയെ കുങ്കിയാനകളുടെ സഹായത്തോടെയാണ് എഴുന്നേല്‍പ്പിച്ചത്.
വെടിയേല്‍ക്കും മുമ്പ് മറ്റൊരു കാട്ടാന കൊമ്പനെ കുത്തിമറിച്ചിട്ടിരുന്നു. വെടിവച്ച് ഭയപ്പെടുത്തി ഈ കാട്ടാനയെ തുരത്തിയതിന് ശേഷമാണ് മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചത്.
TAGS : ELEPHANT
SUMMARY : Elephant with head injury drugged
ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലി സമ്മർദ്ദം താങ്ങാനാകാതെ തമിഴ്നാട്ടിലും ബി.എൽ.ഒ ജീവനൊടുക്കി. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ…
ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…
ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…
ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…
കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…
ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…