കോഴിക്കോട്: മസ്തിഷ്ക അർബുദം ബാധിച്ച അമ്മയെ ലഹരിക്കടിമയായ മകൻ വെട്ടിക്കൊന്നു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി വേനക്കാവ് ചോയിയോടിലാണ് സംഭവം. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെയാണ്( 53) ഏക മകനായ ആഷിക് (24) കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയായ ഷക്കീലയുടെ ചോയിയോടുള്ള വീട്ടില്‍ വിശ്രമത്തിലായിരുന്നു. അയല്‍പക്കത്തെ വീട്ടില്‍ നിന്നും കൊടുവാള്‍ ചോദിച്ചു വാങ്ങി വീടിനകത്ത് കയറി സുബൈദയെ കഴുത്തിന് പലതവണ മാരകമായി വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് ഏറെക്കുറെ അറ്റ നിലയിലായിരുന്നു. സുബൈദ തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് പ്രതിയെ കെട്ടിയിട്ട് താമരശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചത്.
TAGS : CRIME
SUMMARY : Son killed his mother who was suffering from brain cancer
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…