ബെംഗളൂരു: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും. ബെളഗാവി വഡ്ഗാവിലെ ജ്യോതി ഹട്ടർമത് (50), മേഘ ഹട്ടർമത് (24), ഷെട്ടി ഗല്ലി നിവാസിയായ അരുൺ കോപാർഡെ (61), ശിവാജി നഗർ നിവാസിയായ മഹാദേവി (48) എന്നിവരാണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് സൈറത്ത് ട്രാവൽസ് വഴി 13 പേരടങ്ങുന്ന സംഘത്തിലാണ് ഇവർ കുംഭമേളയ്ക്കെത്തിയത്. ബുധനാഴ്ച ഇവരുടെ ഫോണുകൾ ലഭിക്കതായാതോടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ബെളഗാവി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ ഇവരുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരികെ കൊണ്ടുവരുന്നതിനായി പ്രയാഗ്‌രാജിലേക്ക് പോകാൻ പ്രത്യേക ടീമിനെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | MAHA KUMBHMELA,
SUMMARY: Four devotees from Belagavi die in Maha Kumbh Mela stampede
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…