ബെംഗളൂരു: സംസ്ഥാനത്ത് നിന്നും കുംഭമേളയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ ആകെ മരണം ആറായി. വെള്ളിയാഴ്ച വാരണാസി ഹർദോയ് ജില്ലയിലെ രൂപാപൂരിനടുത്തുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബീദർ സ്വദേശിനി സുലോചന (48) ആണ് മരിച്ചത്.
നേരത്തെ ബീദർ സ്വദേശികളായ ലക്ഷ്മി (57), നീലമ്മ (62), സന്തോഷ് (45), സുനിത (40), കലാവതി എന്നിവരും മരിച്ചിരുന്നു. ഇവർ സഞ്ചരിച്ച വാഹനം എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആറ് പേർ ഇപ്പോഴും ചികിത്സയിലാണ്.
പ്രയാഗ്‌രാജിൽ നിന്ന് വാരണാസിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബീദർ ലഡഗേരിയിൽ നിന്നുള്ള 14 പേർ അടങ്ങുന്ന സംഘമാണ് കുംഭമേളയിൽ പങ്കെടുക്കാനായി പോയത്. പരുക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പാക്കാനും മരിച്ചവരുടെ മൃതദേഹങ്ങൾ ബീദറിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
TAGS: KARNATAKA
SUMMARY: One more from Bidar succumbs to injuries in Uttar Pradesh accident
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…