ബെംഗളൂരു: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല് പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാൻ എയർ ആംബുലൻസ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കും. നിലവിൽ പ്രയാഗ് രാജിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണ്.
സംസ്ഥാനത്ത് നിന്നും കാണാതായ മറ്റ് 8 പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാകുംഭമേളയില്‍ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്കാണ് ജീവൻ നഷ്ടമായത്. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്കാണ് പരുക്കേറ്റതെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാൻ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka CM announces relief fund for victims of Kumbhamela
കോഴിക്കോട്: റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (തിങ്കൾ) റബീഉല്‍ അവ്വല്‍ ഒന്നും നബിദിനം (റബീഉൽ അവ്വൽ…
കണ്ണൂര്‍: കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. എടക്കാട് ഏരിയ സെക്രട്ടറി കെ എം വൈഷ്ണവിനാണ് കുത്തേറ്റത്.…
ബെംഗളൂരു: ബുക്കർ പുരസ്കാര ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയമഹല്‍ കരയോഗത്തിന്റെ 36മത് കുടുംബസംഗമം ജയമഹോത്സവം യെലഹങ്ക ഡോ. ബി ആര്‍ അംബേദ്കര്‍ ഭവനില്‍ നടന്നു. രാവിലെ…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഇന്ദിരബാലൻ, വൈസ് പ്രസിഡണ്ട് കൃഷ്ണപ്രസാദ്, സെക്രട്ടറി…