Categories: TOP NEWS

മഹിളാ കോണ്‍ഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

ആറ്റിങ്ങലിലെ മുൻ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന മഹിളാ കോണ്‍ഗ്രസ്‌ നേതാവ് ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാൻ തീരുമാനിച്ചത്. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരൻ.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് തങ്കമണി ദിവാകരനായിരുന്നു. എഐസിസി അംഗമായ തങ്കമണി മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്.

സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തങ്കമണി ദിവാകരൻ പറഞ്ഞു. 27 വയസ് മുതല്‍ താൻ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടു.

സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന് വിമുഖതയുണ്ടെന്ന് വിമര്‍ശിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ കോണ്‍ഗ്രസ്‌ വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്നും അവർ വ്യക്തമാക്കി.

The post മഹിളാ കോണ്‍ഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിലാണ് പരാതി. അഭിഭാഷകനായ ഷിന്റോ…

32 seconds ago

അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരിയില്‍ മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ചികിത്സയിലിരുന്ന 7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച ഒമ്പത് വയസുകാരി…

45 minutes ago

സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണ്‍ പുതുവത്സരാഘോഷം ജനുവരി 11ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം 'സുവർണ്ണധ്വനി 2026', ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള…

2 hours ago

നിലമേലില്‍ വാഹനാപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…

2 hours ago

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

3 hours ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

3 hours ago