ബെംഗളൂരു: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. സൂലിബെലെ സ്വദേശി സായ് ഭവാനിയാണ് മരിച്ചത്. 10 വയസ്സുള്ള സഹോദരനൊപ്പം ഹൊസക്കോട്ടിലെ ഡോ. അംബേദ്കർ പ്രീ മെട്രിക് ഹോസ്റ്റലിലാണ് സായ് താമസിച്ചിരുന്നത്.
ഞായറാഴ്ച്ച ഇരുവരും ഹോസ്റ്റൽ പരിസരത്ത് നിന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തിനു സമീപത്തുണ്ടായിരുന്ന വൈദ്യുതി കേബിളിൽ സായ് അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. സായി കുഴഞ്ഞുവീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഇളയ സഹോദരന് ഗുരുതരമായ പൊള്ളലേറ്റു. ഇളയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU UPDATES| DEATH| ELECTROCUTED
SUMMARY: Teen boy eleoctrocuted to death after trying to pluck mangoes
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…