Categories: KARNATAKATOP NEWS

മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കേസെടുക്കും

ബെംഗളൂരു: വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും ഉപേക്ഷിക്കുന്നവർക്കെതിരെ കേസെടുക്കും. ഇത് സംബന്ധിച്ച് കർണാടകയിലെ എല്ലാ മെഡിക്കൽ കോളേജുകളുടെയും ഡയറക്ടർമാർക്കായി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മക്കൾ പ്രായമായ മാതാപിതാക്കളെ വൈദ്യചികിത്സയ്ക്ക് പ്രവേശിപ്പിച്ച ശേഷം ഉപേക്ഷിക്കുന്ന സാഹചര്യങ്ങൾ വർധിക്കുന്നതിനെ തുടന്നാണ് നടപടി.

സ്വന്തം മക്കളും നിയമപരമായ അവകാശികളും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കിയ ഈ നിയമം മുതിർന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടിയുള്ളതാണ്. വൃദ്ധരായ മാതാപിതാക്കളെ അവരുടെ സ്വത്തുക്കൾ തട്ടിയെടുത്ത ശേഷം മക്കൾ ഉപേക്ഷിക്കുന്ന നിരവധി കേസുകകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലായി ഇത്തരത്തിൽ ആകെ 3,010 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2,007 കേസുകൾ ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. 1,003 കേസുകൾ വിധി നിർണ്ണയത്തിനായി കാത്തിരിക്കുകയാണ്.

ബെംഗളൂരു അർബൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 827 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാസൻ ജില്ലയിൽ 588 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 581 എണ്ണം തീർപ്പാക്കി. ഉത്തര കന്നഡ, ദാവൻഗരെ ജില്ലകളിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വിശദീകരിച്ചു. വൃദ്ധരായ മാതാപിതാക്കളെ ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് ലഭിക്കുന്ന സ്വത്ത് കൈമാറ്റങ്ങളും വിൽപത്രങ്ങളും റദ്ദാക്കുമെന്ന് സംസ്ഥാന സർക്കാർ അടുത്തിടെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS: KARNATAKA
SUMMARY: Karnataka to file cases against children abandoning elderly parents in hospitals

Savre Digital

Recent Posts

സമന്വയ പൂക്കള മത്സരം

ബെംഗളൂരു: സമന്വയ ഹലസുരു ഭാഗിൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 21ന് കാച്ചറക്കനഹള്ളി ദക്ഷിണ അയോദ്ധ്യ(ഇസ്‌കോൺ ക്ഷേത്രം,എച്ച് ബി ആര്‍ ലേയൌട്ട് )ശ്രീ…

5 minutes ago

‘ഇത്തവണ വന്നപ്പോള്‍ എന്താ പര്‍ദ്ദ വാങ്ങിക്കാൻ കിട്ടിയില്ലേ? സാന്ദ്ര തോമസിന്റേത് ഷോ’; ലിസ്റ്റിൻ സ്റ്റീഫൻ

തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസിനെതിരെ വിമർശനവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്ര തോമസ്…

8 minutes ago

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

പാലക്കാട്‌: ചിറ്റൂർ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാർഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം,…

31 minutes ago

ഡല്‍ഹിയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹരിഹർ നഗറില്‍ ക്ഷേത്രമതില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ ഒരാള്‍…

38 minutes ago

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…

44 minutes ago

ആരാണ് റഷ്യന്‍ എണ്ണ കൊണ്ട് ലാഭമുണ്ടാക്കുന്നത്?

ലേഖനം  ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ ഇന്ത്യ…

1 hour ago