തിരുവനന്തപുരം: വർക്കല അയിരൂരില്‍ വൃദ്ധ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ നിർണായക ഉത്തരവിറക്കി സബ് കളക്ടർ. വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്.
മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കള്‍ മൂന്നുപേരും തുല്യമായി നല്കി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ തുടർന്ന് അവരുടെ സ്വെെര്യ ജീവിതത്തിന് തടസം നില്ക്കാൻ പാടില്ലെന്നും ഉത്തരവില്‍ നിഷ്കർഷിക്കുന്നു.
സബ് കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് മാതാപിതാക്കള്‍ക്ക് കെെമാറി. ഇന്നലെ പോലീസ് കേസെടുത്തതിന് പിന്നാലെ മകള്‍ വീടിന്റെ താക്കോല്‍ മാതാപിതാക്കള്‍ക്ക് കെെമാറിയിരുന്നു. വീട്ടില്‍ നിന്ന് വൃദ്ധ മാതാപിതാക്കളെ പുറത്താക്കിയ സംഭവത്തില്‍ മകളെയും മരുമകനെയും പ്രതി ചേർത്ത് അയിരൂർ പോലീസാണ് കേസെടുത്തത്.
TAGS : LATEST NEWS
SUMMARY : In case of parents being thrown out of the house: Rs.10,000 per month should be paid
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നല്കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…
കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്മെന്റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന് വില…