Categories: KERALATOP NEWS

മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രതവേണം: ഹൈക്കോടതി

കൊച്ചി; മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോല്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. നിയമാനുസൃതമുള്ള അടിസ്ഥാന ഘടകങ്ങള്‍ ബാധിക്കുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാവൂ. സാങ്കേതിക കാരണങ്ങള്‍ പരിഗണിച്ച് മാത്രം നിയമനടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

മലയാള മനോരമ ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍, എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തിക്കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള പ്രതിബന്ധങ്ങള്‍ ജനാധിപത്യപരമല്ല. ഇത് ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതിലേക്കും ജനാധിപത്യ വിരുദ്ധതയിലേക്കും നയിക്കപ്പെടുമെന്നും ഹൈക്കോടതി പറഞ്ഞു. രാജ്യത്തെ സംഭവ വികാസങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ചില നിയന്ത്രണങ്ങളുണ്ടെങ്കിലും സുപ്രധാനവും നിര്‍ണ്ണായകവുമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും ഒരുപോലെ പ്രധാനമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള പ്രതിബന്ധങ്ങള്‍ ജനാധിപത്യപരമല്ല. ഇത് ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതിലേക്കും ജനാധിപത്യ വിരുദ്ധതയിലേക്കും നയിക്കപ്പെടും. കൃത്യതയോടെ നല്‍കുന്ന വാര്‍ത്തയെ അപകീര്‍ത്തികരമെന്ന് നിര്‍വ്വചിച്ചാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. അതിനാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ നിയമ നടപടികള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും പൗരന്റെ അറിയാനുള്ള അവകാശത്തെയും പ്രതീകൂലമായി ബാധിക്കുമെന്നും സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.
<BR>
TAGS : MEDIA FREEDOM | HIGH COURT
SUMMARY : Be careful while considering defamation cases against media. Says High Court

Savre Digital

Recent Posts

കനത്ത മഴ: ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു, വിമാന സർവീസുകളും തടസപ്പെട്ടു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബുധനാഴ്‌ച വൈകിട്ടോടെ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഡൽഹിയിലെ പല…

48 minutes ago

തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട; വിദേശത്ത് നിന്നെത്തിച്ച ഒന്നേകാല്‍ കിലോ എംഡിഎംഎ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ്…

54 minutes ago

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലൈംഗികമായി പീഡിപ്പിച്ച ശേഷം മർദിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ്…

1 hour ago

കാസറഗോഡ് വ്യാജ തോക്ക് നിര്‍മാണശാല കണ്ടെത്തി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ രാജപുരത്ത് നാടൻ കള്ളത്തോക്ക് നിർമാണത്തിനിടെ ഒരാൾ പിടിയിൽ. നാടൻ തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. രാജപുരം…

2 hours ago

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ദൗത്യം ഊർജ്ജിതമാക്കി ബിബിഎംപി. കഴിഞ്ഞ…

2 hours ago

നവോദയ സ്‌കൂൾ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ സ്വദേശിനി നേഹയാണ് മരിച്ചത്.…

2 hours ago