Categories: KERALATOP NEWS

മാനന്തവാടിയില്‍ കര്‍ണാടക ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: നിരവധി പേര്‍ക്ക് പരുക്ക്

മാനന്തവാടി: മാനന്തവാടിയില്‍ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരുക്ക്. കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണ്. 25 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാവലി മഖാം സന്ദർശിക്കാനെത്തിയ പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസും മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക ആർ.സി.സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ടൂറിസ്റ്റ് ബസിന്റെ കാബിനില്‍ കുടങ്ങിയ ഡ്രൈവറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലും പുറത്തെടുക്കാനായിട്ടില്ല.

അതേസമയം വയനാട്ടില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. വൈകിട്ട് നാലരയോടെയാണ് മഴ തുടങ്ങിയത്. ഇതേ തുടർന്ന് മാനന്തവാടി റോഡില്‍ മരം ഒടിഞ്ഞുവീണു റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

TAGS : ACCIDENT
SUMMARY : Karnataka RTC bus and tourist bus collide in Mananthavady

Savre Digital

Recent Posts

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

16 minutes ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

21 minutes ago

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

55 minutes ago

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…

55 minutes ago

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…

1 hour ago

വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…

2 hours ago