ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു. ബെംഗളൂരുവിലെ ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസിലാണ് സംഭവം. കമ്പനിയിൽ ഡെവലപ്മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണ് നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ കമ്പനിക്ക് നൽകിയ പരാതിയിലാണിത്.
ഷഹബാസിന്റെ ഭാര്യയ്ക്കെതിരെയായിരുന്നു നികിത് ഭീഷണി മുഴക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കിൽ അവരുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സംഭവത്തിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ ഷഹബാസ് കമ്പനിക്ക് കൈമാറിയിരുന്നു.
സ്ത്രീകളുടെ വസ്ത്ര ധാരണത്തിനെതിരെ ഭീഷണി മുഴക്കിയത് ഗുരുതരമായ വിഷയമാണെന്ന് എറ്റിയോസ് സർവിസസ് പ്രതികരിച്ചു. സുരക്ഷിതവും ആദരവുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ കമ്പനി പ്രതിജ്ഞാബദ്ധമായതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞതായും കമ്പനി അറിയിച്ചു. അഞ്ചു വർഷത്തേക്ക് നികിതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വിഷയത്തിൽ ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കമ്പനി പറഞ്ഞു.
TAGS: KARNATAKA | EMPLOYEE FIRED
SUMMARY: Dress appropriately in Karnataka, or face acid attack, Bengaluru man loses job after threat
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…