ബെംഗളൂരു: മാരക മയക്കുമരുന്നായ എൽ എസ് ഡി യുമായി മംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിലായി. കോഴിക്കോട് തുറയൂർ സ്വദേശി ആദിൽ (23), കണ്ണൂർ വിളക്കോട് സ്വദേശി മുഹമ്മദ് നിഹാൽ (23) എന്നിവരാണ്. ഇരുവരും മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജിൽ പാരാമെഡിക്കൽ വിദ്യാർഥികളാണ്. മുൽക്കി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോപ്പാള പാലത്തിന് സമീപത്ത് വെച്ച് ഇരുവരും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ 78,000 രൂപ വിലമതിക്കുന്ന 26 എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തുകയായിരുന്നു.
മംഗളൂരുവിലെ കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച കാറും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിച്ചിട്ടുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
<br>
TAGS : ARRESTED | DRUG CASES
SUMMARY : Malayali students arrested with deadly drugs
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…