ബെംഗളൂരു: റോട്ടറി ക്ലബ്ബ് ഓഫ് ബെംഗളൂരുവും, ഐടി കോറിഡോറും ചേർന്ന് സംഘടിപ്പിക്കുന്ന 17-ാമത് മിഡ്‌നൈറ്റ് മാരത്തണിന് മുന്നോടിയായി ശനിയാഴ്ച കുന്ദലഹള്ളി റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കെടിപിഒ റോഡിലും ഇപിഐപി റോഡിലുമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
കുന്ദലഹള്ളി മെട്രോ സ്‌റ്റേഷനു സമീപമുള്ള ജിഞ്ചർ ഹോട്ടൽ ജംഗ്ഷനും ഐടിപിഎൽ ബാക്ക് ഗേറ്റിനും ഇടയിലുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണം ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ ബാധകമായിരിക്കും. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് ഐടിപിഎല്ലിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ജിഞ്ചർ ഹോട്ടലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎൽ ബാക്ക് ഗേറ്റിലേക്ക് പോയി ബിഗ് ബസാർ ജംഗ്ഷനിൽ നിന്ന് ഹൂഡി വഴി കടന്നുപോകണം.
ഹോപ്പ് ഫാമിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ശാന്തിനികേതനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പോകണം. കുന്ദലഹള്ളിയിൽ നിന്ന് വൈദേഹിയിലേക്ക് പോകുന്ന ബിഎംടിസി ബസുകളും ചരക്ക് വാഹനങ്ങളും ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോയി സുമദുര നന്ദന അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെറ്റ് ആപ്പ് ജംഗ്ഷനിലേക്ക് പോകുകയും തുടർന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎല്ലിലേക്കും ഹോപ്പ് ഫാമിലേക്കും പോകണം.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic restrictions at kundalahalli road today
തിരുവനന്തപുരം: വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കുമാണ് പുരസ്‌കാരം. ആജീവനാന്ത സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…
കാസറഗോഡ്: ഉദുമയില്‍ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളില്‍ സർവ്വീസ്…
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്‌ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…