തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ‘എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ അറിയിച്ചു.
ചിത്രത്തിന് തീയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ രംഗങ്ങള്‍ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി.
വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുമായി സിനിമയ്ക്ക് പോകും മുമ്പ് സിനിമയുടെ സര്‍ട്ടിഫിക്കറ്റേതാണെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. ‘എ’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നതായി പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമമുണ്ടെന്നും നദീം പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Marco movie not allowed to be shown on TV
ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. കെഎസ്ആർ സ്‌റ്റേഷനില്‍ നിന്നും…
2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…
കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…
ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…
ബെംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു. ഓഗസ്റ്റ് 15 മുതൽ നിരോധനം നിലവില്‍ വരും. പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികളടക്കം…