പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19 ന് തന്നെ ശബരിമല സന്ദര്‍ശിക്കും. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് സന്ദര്‍ശനം വീണ്ടും പുനക്രമീകരിച്ചത്. മുന്‍ നിശ്ചയിച്ചത് പോലെ മെയ് 19 ന് തന്നെ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്ന് രാഷ്ട്രപതി ഭവന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
നേരത്തെ മെയ് 19 ന് ആയിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. ഇതിന്റെ ഭാഗമായി ശബരിമല സന്ദര്‍ശനവും ഒഴിവാക്കി. ഇക്കാര്യം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ രാഷ്ട്രപതി ഭവനില്‍ നിന്ന് അറിയിക്കുകയും ചെയ്തു.
TAGS : SABARIMALA
SUMMARY : Postponed visit resumes: President to arrive in Sabarimala on 19th
ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ്…
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,…
ബെംഗളൂരു: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ കരാര്‍…
ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ…
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…