മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിക്ക് വൻ വിജയം. ചൈന അനുകൂലനിലപാട് സ്വീകരിക്കുന്ന മുയിസുവിന്റെ പാർട്ടി വിജച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏങ്ങനെ തുടരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 93 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വിരുദ്ധനിലപാട് സ്വീകരിക്കുന്ന മുയിസുന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് മുന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിന് മുമ്പ് സഭയിൽ ന്യൂനപക്ഷമായിരുന്നു പി എൻ സി.
130 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം 368 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മാലിയില്‍ ജനവിധി തേടിയത്. ജയിച്ചവരില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്. 215860 പേരാണ് മാലിയില്‍ വോട്ട് രേഖപ്പെടുത്തിയത്.
ചൈനയുമായുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനായി മുയിസുവിന്റെ പദ്ധതികൾക്കുള്ള ഒരു പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. അതിനാൽ തന്നെ മുയിസുവിനറെ വിജയം ഇന്ത്യക്ക് നിർണ്ണായകമാണ്. തന്റെ പാർട്ടി അധികാരത്തിലെത്തുന്നതോടെ എല്ലാ അധികാരങ്ങളും പ്രയോഗിക്കാൻ മുയിസുവിന് കഴിയും. പിഎൻസിയുടെ പ്രധാന എതിരാളിയും ഇന്ത്യൻ അനുകൂലികളുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി 15 സീറ്റിലേക്ക് ചുരുങ്ങി. മുയിസുവിന്റെ പല പദ്ധതികളും തടഞ്ഞിരുന്ന എംഡിപി അദ്ദേഹത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യൻ സേനയെ മടക്കി അയയ്ക്കുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് പദത്തിലെത്തിയ മുയിസുവിന് തടസം പാർലമെന്റിലെ നിസഹകരണമാണെന്നായിരുന്നു ഇതുവരെ വ്യക്തമാക്കിയിരുന്നത്.
The post മാലിദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വമ്പന്‍ ജയം appeared first on News Bengaluru.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്‍കി…
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ച്…
ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല.…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ,…
ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും…