ബെംഗളൂരു: മാലിന്യശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൗരകർമികരെ ആക്രമിച്ച അമ്മയ്ക്കും മകനുമെതിരെ കേസെടുത്തു. ബിദരഹള്ളിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭരത്‌നഗറിൽ താമസിക്കുന്ന ചന്ദ്രുവും അമ്മയുമാണ് അഞ്ച് വനിതാ പൗരകർമികരെ ആക്രമിച്ചത്.
വീടിന് പുറത്തുള്ള മാലിന്യക്കൂമ്പാരം തൊഴിലാളികൾ നീക്കം ചെയ്യണമെന്ന് ചന്ദ്രുവിൻ്റെ അമ്മ ആവശ്യപ്പെട്ടു. എന്നാൽ മാലിന്യം തങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തതിലും അധികമാണെന്ന് തൊഴിലാളികൾ ഇവരോട് പറഞ്ഞു. സ്ഥിരമായി വലിയ അളവിൽ മാലിന്യം ശേഖരിക്കുന്ന ഓട്ടോ വരുമെന്നും ഇതിനായി കാത്തിരിക്കണമെന്നും ശുചീകരണ തൊഴിലാളികൾ ഇവരോട് ആവശ്യപ്പെട്ടു. ഇതേതുടർന്നുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
സംഭവത്തിൽ പൗരകർമികമാരിൽ ഒരാൾക്ക് പരുക്കേറ്റു. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ അപലപിച്ച് ബിബിഎംപി പൗരകർമിക സംഘത്തിൻ്റെ പ്രസിഡൻ്റ് നിർമ്മല എം. രംഗത്തെത്തി. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനോട് ആവശ്യപ്പെട്ടു.
TAGS: BENGALURU | BBMP
SUMMARY: Mother-son duo in Bengaluru assault BBMP sanitation workers over garbage dispute
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…