ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ ഒരു മരണം. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പ്ലാൻ്റിലെ ബോയിലർ അസിസ്റ്റൻ്റ് ഉമേഷ് കുമാർ സിംഗ് (29) ആണ് മരിച്ചത്.
പ്ലാന്റിലെ തൊഴിലാളികളായ അംലേഷ് (31), സന്തുൻ (31), തരുൺ (29), ലഖൻ (28) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്നും ഇയാൾക്ക് 70 ശതമാനം പൊള്ളലേറ്റതായും ബിഡദി പോലീസ് പറഞ്ഞു.
ചാരം കൊണ്ടുപോകുന്ന പൈപ്പ് അടഞ്ഞതിനെ തുടർന്നാണ് പ്ലാൻ്റിൽ അപകടമുണ്ടായത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയാണ് തൊഴിലാളികൾ പൈപ്പ് തുറന്നത്. ഇതോടെ ചൂടുള്ള ചാരം പൊടുന്നനെ പുറത്തേക്ക് വരികയായിരുന്നുവെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. പരുക്കേറ്റവർക്കും മരിച്ചയാളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച ശേഷം പ്ലാൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: BENGALURU | ACCIDENT
SUMMARY: One dead, four critically injured in accident at waste plant
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…
ബെംഗളൂരു: ഇസ്രയേൽ ഗാസയിൽ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതി ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശബ്ദിക്കാൻ പോലും കഴിയാതെ ലോക രാഷ്ട്രങ്ങൾ നിശബ്ദരാവുന്നത്…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഉഡുപ്പി കരയോഗത്തിന്റെ കുക്കികട്ടെ റോഡിലുള്ള പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. തുടര്‍ന്ന്…
ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ രേഖ(32)യെയാണ് ഭര്‍ത്താവ് ലോഹിതാശ്വ (35) കൊലപ്പെടുത്തിയത്.…