ബെംഗളൂരു: ബെംഗളൂരുവിൽ മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി. നഗരത്തിലെ സ്വകാര്യ കോളേജിൽ വിദ്യാർഥിയായ അഡിഗ(21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൈക്കോ ലേഔട്ടിലെ വേഗ സിറ്റി മാളിൻ്റെ നാലാം നിലയിൽ എത്തിയ അഡിഗ താഴേക്ക് ചാടുകയായിരുന്നു.
അഡിഗ മാളിന്റെ പരിസരത്ത് കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മാളിൻ്റെ തറയിൽ കിടന്നുറങ്ങുന്നതും, മാൾ അധികൃതരും സുരക്ഷ ജീവനക്കാരും ചേർന്ന് അഡിഗയെ പുറത്താക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ല. അഡിഗയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്‌സി…
പാലക്കാട്: ഓണം പ്രമാണിച്ച് മൂന്ന് സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് - ഉധ്‌ന…
കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്…
ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്ക് മർദനം. വാഹനത്തില്‍ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയില്‍ ഒരു…
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസിലെ മുഖ്യപ്രതി അനൂപ് മാലിക് പിടിയില്‍. കാഞ്ഞങ്ങാട് നിന്നാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. കീഴറയില്‍ വാടക…
കാസറഗോഡ്: കാസറഗോഡ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാർഥി മരിച്ചു. ചെർക്കള പാടിയിലെ മിഥിലാജ് (12) ആണ് മരിച്ചത്. മൃതദേഹം ആണ് കണ്ടെത്തിയത്.…