ബെംഗളൂരു: ബെംഗളൂരുവിൽ മാളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി. നഗരത്തിലെ സ്വകാര്യ കോളേജിൽ വിദ്യാർഥിയായ അഡിഗ(21) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മൈക്കോ ലേഔട്ടിലെ വേഗ സിറ്റി മാളിൻ്റെ നാലാം നിലയിൽ എത്തിയ അഡിഗ താഴേക്ക് ചാടുകയായിരുന്നു.
അഡിഗ മാളിന്റെ പരിസരത്ത് കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മാളിൻ്റെ തറയിൽ കിടന്നുറങ്ങുന്നതും, മാൾ അധികൃതരും സുരക്ഷ ജീവനക്കാരും ചേർന്ന് അഡിഗയെ പുറത്താക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ല. അഡിഗയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരു: 2025 ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ…
കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ…
ബെംഗളൂരു: ബല്ലാരിയിലെ മലയാളി സംഘടനയായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 14 ന് 11.30 മുതല്‍ വിദ്യാനഗർവ…
ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ നാല് പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല്…
കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡില്‍ ഗ താഗതം പൂർവസ്ഥിതിയിൽ. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍…