മാളുകളിൽ പൊതുജനങ്ങൾക്കായി ഭക്ഷ്യപരിശോധനാ കിറ്റുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ മാളുകളിൽ പൊതുജനങ്ങൾക്കായി ഭക്ഷ്യപരിശോധനാ കിറ്റുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരായ നടപടികളിൽ പൊതുജനങ്ങളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണിത്. ബിബിഎംപി ആരോഗ്യവകുപ്പ് ആണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ രണ്ട് മാളുകളിൽ കിറ്റുകൾ സ്ഥാപിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ് പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചെക്ക് ഇൻ ചെയ്യുന്നതിനായി 100 റാപ്പിഡ് ടെസ്റ്റ് കിറ്റുകളും ഉടൻ ലഭ്യമാക്കും. ഫുഡ്‌ സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച സുരക്ഷാ കിറ്റിൽ ഏഴ് ഭക്ഷ്യ വിഭാഗങ്ങളിൽ മായം ചേർക്കുന്നത് പരിശോധിക്കാൻ സാധിക്കും.

സംസ്ഥാനത്ത് ഓഗസ്റ്റിൽ പരിശോധിച്ച 235 കേക്ക് സാമ്പിളുകളിൽ 12 എണ്ണവും നിശ്ചിത നിലവാരത്തിനപ്പുറം കൃത്രിമ നിറം ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പരിശോധിച്ച 221 പനീർ, 65 കോവ സാമ്പിളുകളിലും മായം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കിയതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | MALLS
SUMMARY: Food testing kits for public in Bengaluru malls soon

Savre Digital

Recent Posts

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

22 minutes ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

2 hours ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

2 hours ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

2 hours ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago