ബെംഗളൂരു: നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മാവോയിസ്റ്റുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ. കബനീദളം നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് മാവോവാദികളോട് കീഴടങ്ങാൻ സർക്കാർ നിർദേശിച്ചത്.
മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിന് നക്സൽവിരുദ്ധസേനയ്ക്ക് താത്പര്യമില്ല, കീഴടങ്ങുന്നതാണ് അവർക്ക് നല്ലത്. ഇത്തരത്തിൽ കീഴടങ്ങുന്നവർക്ക് കേസ് കഴിഞ്ഞാൽ പുനരധിവാസ പാക്കേജ് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം ഏറ്റുമുട്ടൽ നടന്ന ഹെബ്രിയിലെത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയാണ് സർക്കാറിന്റെ ലക്ഷ്യം. ജനങ്ങൾക്ക് മാവോവാദികളുടെ ഭയമില്ലാതെ ജീവിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
വിക്രം ഗൗഡ കൊല്ലപ്പെട്ട സംഭവത്തിൽ ഏറ്റുമുട്ടൽ മുൻകൂട്ടി പദ്ധതിയിട്ടതായിരുന്നില്ല. മാവോയിസ്റ്റുകളും നക്സൽ വിരുദ്ധസേനയും മുഖാമുഖം കണ്ടപ്പോൾ സുരക്ഷയ്ക്കായി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട വിക്രം ഗൗഡയിൽനിന്ന് ഒറ്റട്രിഗറിൽ 60 റൗണ്ട് വരെ വെടിയുതിർക്കാനാകുന്ന അത്യാധുനിക തോക്കും മൂന്ന് എം.എം. പിസ്റ്റളും കത്തിയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കൊലപാതകമുൾപ്പെടെ കർണാടകയിൽ 64-ഉം കേരളത്തിൽ 50-ഉം കേസുകളും വിക്രം ഗൗഡക്കെതിരെ ചുമത്തിയിട്ടുണ്ട്.
TAGS: KARNATAKA | NAXALITE
SUMMARY: Karnataka Govt asks mavoists to surrender
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…
തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…