മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് സിഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎല്‍ സമർപ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്.
ജസ്റ്റിസ് ഗിരീഷ് കത്‌പാലിയുടെ ബഞ്ചാണ് വീണ്ടും വാദം കേള്‍ക്കുന്നത്. കേസ് വീണ്ടും കേള്‍ക്കാൻ ജൂലായിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ തുടർനടപടികള്‍ സ്റ്റേ ചെയ്യണമെന്നുള്ള സിഎംആർഎല്ലിന്റെ ആവശ്യം കോടതി തള്ളി. അതിനാല്‍ തന്നെ എസ്‌എഫ്‌ഐഒയ്ക്ക് തുടർനടപടികള്‍ സ്വീകരിക്കാനാവും. മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തളളിയിരുന്നു. മാത്യു കുഴല്‍നാടൻ എംഎല്‍എയും ഗിരീഷ് ബാബുവും നല്‍കിയ ഹർജികളാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് കെ ബാബുവിന്റെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വീണാ വിജയന്റെ സ്ഥാപനമായ എക്‌സാലോജികും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആർഎല്ലും തമ്മില്‍ നടത്തിയ വൻ സാമ്പത്തിക ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.
TAGS : LATEST NEWS
SUMMARY : Delhi High Court to hear Masapadi case again
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…