മിഡ്‌നൈറ്റ് മാരത്തോൺ; കുന്ദലഹള്ളി റോഡിൽ 14ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോട്ടറി ക്ലബ്ബ് ഓഫ് ബെംഗളൂരുവും, ഐടി കോറിഡോറും ചേർന്ന് സംഘടിപ്പിക്കുന്ന 17-ാമത് മിഡ്‌നൈറ്റ് മാരത്തണിന് മുന്നോടിയായി ഡിസംബർ 14ന് കുന്ദലഹള്ളി റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കെടിപിഒ റോഡിലും ഇപിഐപി റോഡിലുമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.

കുന്ദലഹള്ളി മെട്രോ സ്‌റ്റേഷനു സമീപമുള്ള ജിഞ്ചർ ഹോട്ടൽ ജംഗ്ഷനും ഐടിപിഎൽ ബാക്ക് ഗേറ്റിനും ഇടയിലുള്ള ഭാഗത്തെ ഗതാഗത നിയന്ത്രണം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ച് വരെ നിയന്ത്രിക്കും. ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് ഐടിപിഎല്ലിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ജിഞ്ചർ ഹോട്ടലിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎൽ ബാക്ക് ഗേറ്റിലേക്ക് പോയി ബിഗ് ബസാർ ജംഗ്ഷനിൽ നിന്ന് ഹൂഡി വഴി കടന്നുപോകണം.

ഹോപ്പ് ഫാമിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ശാന്തിനികേതനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് പോകണം. കുന്ദലഹള്ളിയിൽ നിന്ന് വൈദേഹിയിലേക്ക് പോകുന്ന ബിഎംടിസി ബസുകളും ചരക്ക് വാഹനങ്ങളും ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോയി സുമദുര നന്ദന അപ്പാർട്ട്‌മെൻ്റിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെറ്റ് ആപ്പ് ജംഗ്ഷനിലേക്ക് പോകുകയും തുടർന്ന് വലത്തേക്ക് തിരിഞ്ഞ് ഐടിപിഎല്ലിലേക്കും ഹോപ്പ് ഫാമിലേക്കും പോകണം.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Traffic advisory issued ahead of 17th Midnight Marathon

 

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

കോട്ടയം: ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്,…

12 minutes ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

39 minutes ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

2 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

3 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

3 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

4 hours ago