മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി സിപിഎം ഓഫീസിന് നേരെ ആക്രമണം. തമിഴ്നാട് തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.
തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. പാളയംഗോട്ടൈയിലെ അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട മദനനും പെരുമാൾപുരത്തെ പിള്ള സമുദായത്തിൽ നിന്നുള്ള ദാക്ഷായിണിയും തമ്മിലാണ് വിവാഹിതരായത്. ഇവർ ആറ് വർഷമായി പ്രണയത്തിലായിരുന്നു.
എന്നാല്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതി സിപിഐഎം ഓഫീസിലുണ്ടെന്ന് അറിഞ്ഞതോടെ മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടതെന്ന് സിപിഎം പ്രതികരിച്ചു. ഓഫിസിന്‍റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പോലീസ് കേസെടുത്തിട്ടുണ്ട്.
<BR>
TAGS : INTERCAST MARRIAGE | ATTACK | TAMILNADU NEWS
SUMMARY: Supported intermarriage; Attack on CPM office
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…