പാരീസ്: ബ്രെക്സിറ്റിൽ യൂറോപ്യൻ യൂണിയന്റെ ചർച്ചകൾക്കു നേതൃത്വംനൽകിയ മിഷേൽ ബാർണിയറെ (73) ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നിയമനം. ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാണ് ബാർണിയെ.
ഗബ്രിയേൽ അത്താലിന്റെ പിൻഗാമിയായാണ് അദ്ദേഹമെത്തുന്നത്. നാലുവട്ടം ക്യാബിനറ്റ് മന്ത്രിയായ ബാർണിയർ രണ്ടുവട്ടം യൂറോപ്യൻ കമീഷണറായിരുന്നു. ജൂലൈ തെരഞ്ഞെടുപ്പിൽ ഇടതുപാർടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട് 190 സീറ്റും മാക്രോണിന്റെ എൻസെംബിൾ സഖ്യം 160 സീറ്റും ആദ്യവട്ടം മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർടി നാഷണൽ റാലി 140 സീറ്റും നേടി. സ്വാഭാവികമായും സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിക്കേണ്ട ഇടതുസഖ്യത്തെ മാക്രോൺ തഴഞ്ഞു. ബാർണിയര്‍ക്കെതിരെ സഭയില്‍ അവിശ്വാസം വന്നാല്‍ തീവ്ര വലതുപാർടി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്ന സന്ദേശം തിരഞ്ഞെടുപ്പിലൂടെ നല്‍കിയ വോട്ടര്‍മാരെ മാക്രോണ്‍ വഞ്ചിച്ചെന്ന് ഇടതുസഖ്യം പ്രതികരിച്ചു.
<BR.
TAGS : MICHEL BARNIER | FRANCE
SUMMARY : Michel Barney Prime Minister of France
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…