കൊച്ചി: എറണാകുളം തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി പോലീസ്. സ്‌കൂൾ പ്രിൻസിപ്പലിനെയടക്കം ചോദ്യംചെയ്തതിന് ശേഷമാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. ഈ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. ആർക്കെതിരേയും കേസെടുത്തില്ലെങ്കിലും ആത്മഹത്യ ചെയ്യാൻ തക്കതായുള്ള മാനസികാഘാതം മിഹിറിന് ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സ്‌കൂൾ അധികൃതരെയടക്കം വരുംദിവസങ്ങളിൽ വീണ്ടും ചോദ്യംചെയ്യും.
നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്തിയില്ല. അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ മിഹിർ അഹമ്മദിന് റാഗിംഗ് നേരിട്ടിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ.
ജനുവരി 15 നാണ് മിഹിർ എന്ന 15 വയസ്സുകാരൻ തൃപ്പൂണിത്തുറ ഫ്ലാറ്റിലെ 27 -ാം നിലയിൽ നിന്നും ചാടി ജീവനൊടുക്കിയത്. മകന്റെ മരണശേഷം കുടുംബത്തിന് സുഹൃത്തുക്കളിൽ ചിലർ കൈമാറിയ സ്ക്രീൻ ഷോട്ടിൽ നിന്നാണ് ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ ലഭിക്കുന്നത്. മിഹിർ പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിൽ വിദ്യാർഥികളിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനം കുട്ടി ഏറ്റു വാങ്ങിയെന്ന് കുടുംബം പോലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നു.
<BR>
TAGS : MIHIR AHAMED DEATH | ERANAKULAM
SUMMARY :Mihir Ahmed’s death; Police charge him with abetment to suicide
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…