ഫ്ലോറിഡ: അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടനെത്തിയത്. 250 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ നിരവധി വീടുകൾ തകരുകയും പല സ്ഥലങ്ങളിലെ വൈദ്യുതി മുടങ്ങുകയും ചെയ്തു. ശക്തമായ കാറ്റിൽ 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഉഷ്ണമേഖലാ-കൊടുങ്കാറ്റായ മിൽട്ടൻ കരയതൊട്ടപ്പോള്‍ മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് 193 കിലോമീറ്ററായി വേഗം കുറഞ്ഞു. കാറ്റിനെ തുടർന്ന് 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. സെന്റ് പീറ്റേഴ്‌സ്ബർഗിൽ മാത്രം ബുധനാഴ്ച 422 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ടമ്പാ, സെന്റ് പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു.
മഴ ശക്തമായി പെയ്യുന്നതിനാൽ ഫ്ളോറിഡയിൽ വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. പത്ത് ഇഞ്ച് മഴയാണ് ടാമ്പയിൽ പെയ്തത്. സെന്റ് പീറ്റേഴ്‌സ്‌ബർഗ് നഗരത്തിൽ 17 ഇഞ്ച് മഴ പെയ്തു. കൊടുങ്കാറ്റിൽ അനേകം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ദശലക്ഷത്തോളം പേർക്ക് വൈദ്യുതി സേവനം നിലച്ചു.
ആഴ്ചകള്‍ക്കു മുമ്പ് അമേരിക്കൻ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ച് ഹെലീന്‍ ചുഴലിക്കാറ്റടിച്ചിരുന്നു. ഇതേ തുടര്‍ന്ന് 232 പേരാണ് മരിച്ചത്.
<BR>
TAGS : HURRICANE MILTON | AMERICA
SUMMARY : Hurricane Milton. Tornadoes and Storms in Florida; 19 dead, massive damage
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…
കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…